Skip to main content

ഓപ്പറേഷന്‍ തിയേറ്റര്‍ സഹായി: കൂടിക്കാഴ്ച നാലിന്

 

ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയിലേക്ക് ഓപ്പറേഷന്‍ തിയേറ്റര്‍ സഹായിക്കായി നിയമന കൂടിക്കാഴ്ച നടത്തുന്നു. വെറ്ററിനറി നഴ്സിംഗ് സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. മാര്‍ച്ച് നാലിന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ച നടക്കും. ആലത്തൂര്‍,ചിറ്റൂര്‍,ഒറ്റപ്പാലം,പാലക്കാട് എ.ബി.സി കേന്ദ്രങ്ങളിലേക്കാണ് നിയമന കൂടിക്കാഴ്ച നടത്തുന്നത്.  ആറ് മാസത്തേക്കാണ് നിയമന കാലാവധി. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖയുമായി അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0491-2520297

date