Skip to main content

തിരുത്തലുകൾ വരുത്താം

            വ്യാവസായിക പരിശീലന വകുപ്പിൻ കീഴിൽ പ്രവർത്തിച്ചു വരുന്ന സർക്കാർ/പ്രൈവറ്റ് ഐ.ടിഐകളിൽ നിന്നും അഖിലേന്ത്യ പരീക്ഷകളിൽ പങ്കെടുത്ത് വിജയിച്ച 2014 അക്കാഡമിക് സെഷൻ മുതൽ 2021 സെഷൻ വരെയുള്ള (പ്രൈവറ്റ് ട്രെയിനികൾ ഉൾപ്പെടെ) കാലയളവിലെ ട്രെയിനികളുടെ ഇ.എൻ.റ്റി.സി.കളിൽ തിരുത്തലുകൾ വരുത്തുന്നതിന് ഗ്രീവിയൻസ് പോർട്ടൽ സംവിധാനം ഡി.ജി.റ്റി യിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. തിരുത്തലുകൾ ആവശ്യമുള്ള ട്രെയിനികൾക്ക് നേരിട്ട് അവരുടെ പ്രൊഫൈൽ മുഖേന സേവനം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾ തൊട്ടടുത്ത ഐ.ടി.ഐ കളിൽ നിന്നും www.det.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.

പി.എൻ.എക്സ്. 1101/2023

date