Skip to main content

ശ്രീനാരായണഗുരുദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്

        സാംസ്‌കാരിക വകുപ്പിനു കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രംആലുവ അദ്വൈത ആശ്രമത്തിൽ നടത്തുന്ന ശ്രീനാരായണഗുരുദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. 7 ദിവസം നീണ്ടുനിൽക്കുന്ന കോഴ്‌സിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 18 നും 60 നും ഇടയ്ക്ക് പ്രായമുള്ള നാൽപതുപേർക്കാണ് പ്രവേശനം. 2023 മാർച്ച് മാസം രണ്ടാംപാദം ക്ലാസ് ആരംഭിക്കും.

        താത്പര്യമുള്ളവർ പഠനകേന്ദ്രം ഓഫീസിൽ നേരിട്ടോഫോണിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷാ ഫോറം sniscchempazhanthi@gmail.comവഴിയുംഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. sniscchempazhanthi@gmail.com എന്ന ഇ-മെയിൽ വഴിയോപോസ്റ്റ് വഴിയോനേരിട്ടോ എത്തിക്കാവുന്നതാണ്. ഫോൺ9847162685, 9995437666, 7994572233.

പി.എൻ.എക്സ്. 1106/2023

date