സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഒന്നാം ഘട്ട സമ്പർക്ക ക്ലാസ്
കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ, കെ-ലാംപ്സ് (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ ഒൻപതാമത് ബാച്ചിന്റെ ഒന്നാംഘട്ട സമ്പർക്ക ക്ലാസുകൾ 2023 മാർച്ച് 11, 12 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും മാർച്ച് 18, 19 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും ഏപ്രിൽ 01, 02 തീയതികളിൽ എറണാകുളം പത്തടിപ്പാലം മെട്രോ സ്റ്റേഷനു സമീപമുള്ള പി.ഡബ്ലുഡി റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിലും രാവിലെ 9.30 മുതൽ വൈകുന്നേരം വൈകുന്നേരം 5.15 വരെ നടത്തും. കോഴ്സിന്റെ ഫീസ് അടച്ച പഠിതാക്കൾക്ക് പ്രസ്തുത ക്ലാസുകളിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് നിയമസഭയുടെ വെബ്സൈറ്റിൽ (www.niyamasabha.org) പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471 251 2662/ 2453/ 2670.
പി.എൻ.എക്സ്. 1110/2023
- Log in to post comments