Skip to main content

കാര്‍ഷി ഉല്‍പ്പന്നങ്ങളുടെ ഔട്ട്‌ലെറ്റ്; അപേക്ഷ ക്ഷണിച്ചു

കൃഷി വകുപ്പ് നടത്തുന്ന ഫാം പ്ലാന്‍ പദ്ധതിയില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ പ്രീമിയം ഔട്ട് ലെറ്റുകള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച് വില്‍പ്പന നടത്തുന്നതില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുളള എഫ്.പി.ഒ, കുടുംബശ്രീ, രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍, പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. 10 ലക്ഷം രൂപ മുതല്‍മുടക്കുന്നതിന് 5 ലക്ഷം രൂപ ധനസഹായം ലഭിക്കും. വയനാട് ജില്ലയില്‍ ഒരു പ്രീമിയം ഔട്ട്‌ലറ്റാണ് ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചിരിക്കുന്നത്. അപേക്ഷയും പ്രോജക്ടും മാര്‍ച്ച് 9 നകം അതാത് കൃഷിഭവനില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9747807857.

date