Skip to main content

അസിസ്റ്റന്റ് സെയില്‍സ്മാന്‍ അനുയോജ്യതാ നിര്‍ണയം മാര്‍ച്ച് 2

     പത്തനംതിട്ട ജില്ലയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍. 105/2020) തസ്തികയുടെ 15/09/2022 ല്‍ നിലവില്‍ വന്ന സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്കായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ മാര്‍ച്ച്  രണ്ടിന് അനുയോജ്യതാ നിര്‍ണയം (സ്യൂട്ടബിലിറ്റി അസസ്‌മെന്റ്) നടത്തും. സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ,് എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക.
ഫോണ്‍:0468 2222665.    

date