Skip to main content
ജില്ലയിലെ പകര്‍ച്ചവ്യാധിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും നിലവിലെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച  ഇന്റര്‍സെക്ടറല്‍ മീറ്റിംഗില്‍ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി എസ് നന്ദിനി സംസാരിക്കുന്നു

ജില്ലയിലെ പകര്‍ച്ചവ്യാധിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും

ജില്ലയിലെ പകര്‍ച്ചവ്യാധിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും നിലവിലെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്റര്‍സെക്ടറല്‍ മീറ്റിംഗ് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ദുരന്തനിവരാണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി. ജി ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി എസ് നന്ദിനി, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. നിധീഷ് ഐസക് സാമുവല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെപി ജയകുമാര്‍ എന്നിവര്‍ നിലവിലെ സാഹചര്യങ്ങളും സ്ഥിതി വിവരക്കണക്കുകളും അവതരിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണം അഭ്യര്‍ഥിച്ചു.  ജില്ലയിലെ ആയുര്‍വേദം, ഹോമിയോ, മൃഗസംരക്ഷണം, ശുചിത്വമിഷന്‍, തദ്ദേശ സ്വയംഭരണം, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

date