Skip to main content

നെല്ലിക്കുറിശ്ശി -കുതിരവഴി പാലം അപ്പ്രോച്ച് റോഡ് ഉദ്ഘാടനം ഇന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

ഒറ്റപ്പാലം നഗരസഭയിലെ നെല്ലിക്കുറിശ്ശി-കുതിരവഴി പാലം അപ്പ്രോച്ച് റോഡ് ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് നാല്) വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്റിയാസ് നിര്‍വഹിക്കും. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ മുന്‍ എം.എല്‍.എമാരായ പി. ഉണ്ണി, എം.ഹംസ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന പ്രസാദ് ലക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ജാനകിദേവി, ഒറ്റപ്പാലം നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.രാജേഷ്, ലക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എ നസ്റിന്‍, ജില്ലാ പഞ്ചായത്തംഗം പ്രീത മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.രാമകൃഷ്ണന്‍, ഉത്തര മേഖല സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.കെ മിനി, ചീഫ് എന്‍ജിനീയര്‍ എം.അശോക് കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും

date