Skip to main content

ഹരിതവിദ്യാലയം റിയാലിറ്റി ഷോ ജില്ലയില്‍ നിന്നും ഗ്രാന്റ് ഫിനാലെയില്‍ സ്‌കൂളുകള്‍

പൊതുവിദ്യാഭ്യാസ മികവുകള്‍ കണ്ടെത്തുന്നതിന് ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലയില്‍ ജില്ലയിലെ മൂന്ന് സ്്കൂളുകള്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു. ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകരക്ക് രണ്ടാം സ്ഥാനവും ഗവ.യു.പി.എസ് പുതിയങ്കം(ഫൈനലിസ്റ്റ്), ജി.എല്‍.പി.എസ് മോയന്‍ പാലക്കാട് (പ്രത്യേക പരാമര്‍ശം) എന്നിവക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷനായ പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ അന്‍വര്‍സാദത്ത് എന്നിവര്‍ പങ്കെടുത്തു.

date