Skip to main content

ജില്ലാതല യുവ ഉത്സവ് ഇന്ന്

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവിന്റെ ഭാഗമായി ഇന്ന് (മാര്‍ച്ച് നാല്)  മലമ്പുഴ ഗിരിവികസില്‍ സംഘടിപ്പിക്കുന്ന ജില്ലാതല യുവ ഉത്സവ് വി.കെ.ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, എന്‍.വൈ.കെ.എസ് സംസ്ഥാന ഡയറക്ടര്‍, കെ.  കുഞ്ഞഹമ്മദ്, ജില്ലാ യൂത്ത് ഓഫീസര്‍ സി.ബിന്‍സി, വിമുക്തി അസിസ്റ്റന്റ്  കമ്മീഷണര്‍ ഡി.മധു, സി.ബി.സി ഫീള്‍ഡ് പബ്ലിസിറ്റി മാനേജര്‍ എം.സ്മിതി, ലീഡ് ബാങ്ക് മാനേജര്‍ ആര്‍.പി ശ്രീനാഥ്, കുടുംബശ്രീ ജില്ലാ കോ- ഓഡിനേറ്റര്‍ ബി.എസ് മനോജ്്, എസ്.എച്ച്.എ ജില്ലാ കോ - ഓഡിനേറ്റര്‍ സി.എ അരുണ്‍, എന്‍.വൈ.കെ അക്കൗണ്ട്സ് ആന്‍ഡ് പ്രോഗ്രാം ഓഫീസര്‍ എന്‍. കര്‍പകം എന്നിവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി പെയിന്റിംഗ്,  കവിതാ രചന, പ്രസംഗ മത്സരം, മോബൈല്‍ ഫോട്ടോഗ്രാഫി, നാടോടി സംഘ നൃത്തം  എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. പരിപാടിയുടെ ഭാഗമായി  സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍സ്, എക്സ്സൈസ്, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത്, ശുചിത്വ മിഷന്‍,  ലീഡ് ബാങ്ക് തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. രജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും  8139025025, 8848167074 നമ്പറില്‍ ബന്ധപ്പെടാം.

date