Skip to main content
ഫോട്ടോ- ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക കേള്‍വി ദിനം ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്സണ്‍ ജാനകി ദേവി ഉദ്ഘാടനം ചെയ്യുന്നു

ലോകകേള്‍വി ദിനം ആചരിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക കേള്‍വി ദിനം ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്സണ്‍ ജാനകിദേവി ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി അഹമ്മദ് അഫ്സല്‍ അധ്യക്ഷനായ പരിപാടിയില്‍ ഡോ. ടി.ആര്‍ അരുണ്‍, ഡോ.ജെ ദീപ്തി എന്നിവര്‍ ക്ലാസെടുത്തു.  ഒറ്റപ്പാലം നഗരസഭാ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി കൗണ്‍സിലര്‍ സറീന മുജീബ്, സ്റ്റോര്‍ സൂപ്രണ്ട് ഹേമലത, ഹെഡ് ക്ലര്‍ക്ക് മുജീബ്റഹ്മാന്‍ , സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ന്മാരായ പ്രീത,  അഞ്ചല എന്നിവര്‍ സംസാരിച്ചു.
 

date