Skip to main content

ജോലി സമയം പുനക്രമീകരിച്ചു

സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഏപ്രില്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമവേളയായി ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. തൊഴിലാളികളുടെ ജോലി സമയം രാവിലെ എഴ് മുതല്‍ വൈകിട്ട് എഴ് വരെ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന രീതിയിലും ഉച്ചയ്ക്കു ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരിക്കേണ്ടത്. ജില്ലയിലെ തൊഴിലുടമകള്‍ ഉത്തരവ് കര്‍ശനമായി പാലിക്കേണ്ടതും അല്ലാത്തവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.

date