Skip to main content

അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് മാര്‍ച്ച് 31 വരെ അംശാദായം അടച്ചു പുതുക്കി അംഗത്വം പുന:സ്ഥാപിക്കുവാനുള്ള അവസരം ലഭിക്കും. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വയനാട് ജില്ലാ ഓഫീസില്‍ 60 വയസ്സ് പൂര്‍ത്തിയായി 2017 ഡിസംബര്‍ വരെ അധിവര്‍ഷാനുകൂല്യത്തിന് അപേക്ഷ നല്‍കിയവര്‍ അംഗത്വ നമ്പര്‍, അപേക്ഷാ തീയതി, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷന്‍ കാര്‍ഡ് എന്നീ രേഖകളുടെ പകര്‍പ്പുകളും ഫോണ്‍ നമ്പരും ഹാജരാക്കണം. പേര്, മേല്‍വിലാസം എന്നിവ വ്യത്യാസമുള്ളവര്‍ വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 04936 204602.

date