Skip to main content

കെ.ജി.റ്റി.ഇ പ്രിന്റിംഗ്‌ ടെക്‌നോളജി കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരളാ സ്‌റ്റേറ്റ്‌ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ പ്രിന്റിംഗ്‌ ആന്റ്‌ ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്മെന്റ്‌ പി.എസ്‌.സി അംഗീകാരമുള്ള ഒരു വര്‍ഷ കെ.ജി.റ്റി.ഇ. പ്രീ പ്രസ്സ്‌ ഓപ്പറേഷന്‍/പ്രസ്സ്‌ വര്‍ക്ക്‌/ പോസ്‌റ്റ്‌ പ്രസ്സ്‌ ഓപ്പറേഷന്‍ ആന്റ്‌ ഫിനീഷിംഗ്‌ 2023-24 വര്‍ഷം ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്‌.എസ്‌.എല്‍.സി. പാസ്സായിരിക്കണം.

പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക്‌ നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്‌.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ വരുമാന പരിധിക്കു വിധേയമായി ഫീസ്‌ ആനുകൂല്യം ലഭിക്കും. അപേക്ഷാ ഫോറം, പ്രോസ്‌പെക്ടസ്‌ എന്നിവ സെന്ററിന്റെ പരിശീലന വിഭാഗത്തില്‍നിന്ന്‌ 100 രൂപയ്ക്ക്‌ നേരിട്ടും 135 രൂപയുടെ മണി ഓര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്‌, കേരളാ സ്‌റ്റേറ്റ്‌ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ പ്രിന്റിംഗ്‌ ആന്റ്‌ ട്രെയിനിംഗ്‌, എല്‍.പി.സ്‌കൂള്‍ കാമ്പസ്‌, തോട്ടക്കാട്ടുകര പി.ഒ., ആലുവ-683108 വിലാസത്തില്‍ അയച്ചാല്‍ തപാല്‍ മാര്‍ഗ്ഗവും ലഭ്യമാകും.

വിശദവിവരങ്ങള്‍ പരിശീലന വിഭാഗത്തിലെ (0484 2605322, 9605022555) എന്നീ ഫോണ്‍ നമ്പറുകളില്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ അഞ്ച്.

date