Skip to main content

മത്സ്യബന്ധന മേഖലയിൽ നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്

തടി ബോട്ടുകളെ “സ്റ്റീൽ ഹൾ” ഉള്ള ബോട്ടുകളായി മാറ്റുന്നതിനുന്നതുൾപ്പെടെ മത്സ്യബന്ധന മേഖലയിൽ നവീന പദ്ധതികൾ നടപ്പിലാക്കാൻ ഫിഷറീസ് വകുപ്പ് ഒരുങ്ങുന്നു. നിലവിലുള്ള തടി ബോട്ടുകളെ “സ്റ്റീൽ ഹൾ” ഉള്ള ബോട്ടുകളായി മാറ്റുന്നതിനും റഫ്രിജറേഷൻ യൂണിറ്റ്, സ്ലറി ഐസ് യൂണിറ്റ്, ബയോ ടോയ്ലറ്റ് എന്നിവ ഒരുക്കുന്നതിനും  60 ശതമാനം സർക്കാർ ധനസഹായം നൽകുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.

ജില്ലയിൽ പ്രവർത്തിക്കുന്ന തടി ബോട്ടുകളിൽ ഭൂരിഭാഗവും കാലപഴക്കം മൂലം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത്തരം ബോട്ടുകളിലെ മത്സ്യബന്ധനം തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇവ സ്റ്റീൽ ഹൾ ഉള്ള ബോട്ടുകളായി മാറ്റാൻ വകുപ്പ് നടപടിയെടുക്കുന്നത്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ യന്ത്രവത്കൃത യാനങ്ങളിലും ബയോ ടോയ്ലറ്റ് ഉണ്ടായിരിക്കണമെന്ന നിയമം നിലവിലുണ്ട്. താൽപ്പര്യമുളള യന്ത്രവൽക്യത യാന ഉടമകൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഫോമു അനുബന്ധ രേഖകളും സഹിതം തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിൽ അപേക്ഷ നൽകണം. അവസാന തിയ്യതി മാർച്ച് 13. ഫോൺ: 0487 2441132

date