Skip to main content

പട്ടികവർഗ്ഗ പ്രമോട്ടർ ഒഴിവ്

തൃശ്ശൂർ ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ കീഴിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പയ്യനം കോളനിയിൽ പട്ടികവർഗ്ഗ പ്രമോട്ടർ സ്ഥാനത്ത് പ്രവർത്തിക്കുന്നതിനായി താല്പര്യമുള്ള പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനുമായി സേവന സന്നദ്ധതയുള്ളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവർഗ്ഗ യുവതീ യുവാക്കൾക്ക് - അപേക്ഷിക്കാം. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാവും. പ്രായപരിധി 20-നും 35-നും മദ്ധ്യേ.

അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് സഹിതം ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ മാർച്ച് 8ന് മുൻപ് സമർപ്പിക്കണം. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടവർക്ക് മുൻഗണന. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ടിഎ ഉൾപ്പെടെ 13,500/- രൂപ ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കും. ഫോൺ : 0480 2706100.

date