Skip to main content

സ്നേഹിത ഓട്ടോ ക്യാമ്പെയ്ൻ തുടങ്ങി

ജില്ലയിലെ ഓട്ടോ റിക്ഷാ വർക്കർമാർക്കിടയിൽ സ്നേഹിത ഓട്ടോ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിൻ്റെ ടോൾ ഫ്രീ നമ്പർ അടക്കമുള്ള സ്റ്റിക്കർ ഓട്ടോ റിക്ഷകളിൽ പതിപ്പിക്കും. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽ ഒരു പഞ്ചായത്ത് / നഗരസഭ തലത്തിൽ 100 ഓട്ടോറിക്ഷ കളുടെ ഇടയിലാണ് സ്നേഹിത ഓട്ടോ പ്രവർത്തനം നടത്തുക. തുടർന്ന് മുഴുവൻ ഓട്ടോ റിക്ഷ വർക്കേഴ്സിലേക്കും പ്രവർത്തനം എത്തിക്കും. അശോകൻ പി കെ, കെ വി സുരേഷ്, സ്നേഹിത ഉദ്യോഗസ്ഥർ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

date