Skip to main content
ഗുരുവായൂരിൽ ദേവസ്വം കൃഷ്ണനാട്ടം കലാകാരന്മാർക്ക് ഖാദി വസ്ത്രങ്ങൾ ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ കൈമാറുന്നു

കൃഷ്ണനാട്ടം കലാകാരന്മാർക്ക് ഖാദി വസ്ത്രങ്ങൾ കൈമാറി

ഖാദി ബോർഡിന് 60 ലക്ഷത്തിൻ്റെ റെക്കോർഡ് വില്പനയാണ് മൂന്നുമാസത്തിനുള്ളിൽ നടന്നതെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. ഗുരുവായൂരിൽ ദേവസ്വം കൃഷ്ണനാട്ടം കലാകാരന്മാർക്കുള്ള ഖാദി വസ്ത്രങ്ങളുടെ കൈമാറ്റം നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷം 150 കോടി രൂപയുടെ വില്പനയിലേക്ക് എത്തുക എന്നതാണ് ലക്ഷ്യം. അതിൻറെ 40 ശതമാനം  മൂന്നുമാസം കൊണ്ട് തന്നെ നേടിയെടുക്കാനായി.  ഗുരുവായൂർ ദേവസ്വം ഖാദി വസ്ത്രങ്ങൾ വാങ്ങാൻ തീരുമാനിച്ചത് ഉദാത്തമായ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയൻ അധ്യക്ഷനായി. ഖാദി വസ്ത്രങ്ങൾ അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ഏറ്റുവാങ്ങി. ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, ചങ്ങറ സുരേന്ദ്രൻ, മനോജ് ബി നായർ, കെ ആർ ഗോപിനാഥ്, ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ്, തന്ത്രി പി സി ദിനേശൻ നമ്പൂതിരി എന്നിവർ സംസാരിച്ചു

date