Skip to main content
ഗുരുവായൂർ പുഷ്‌പ്പോത്സവം ഉദ്ഘാടനം മന്ത്രി. ശ്രീ.പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു

ഗുരുവായൂർ തീർത്ഥാടന ടൂറിസത്തിന് പരിപൂർണ്ണ പിന്തുണ:മന്ത്രി പി എ മുഹമ്മദ് റിയാസ്

ഗുരുവായൂരിൽ സർഗോത്സവത്തിന് തിരി തെളിഞ്ഞു

ഗുരുവായൂരിൽ തീർത്ഥാടന ടൂറിസം നടപ്പിലാക്കാൻ ടൂറിസം വകുപ്പിന്റെ പരിപൂർണ്ണ പിന്തുണ നൽകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് .ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നഗരസഭ നടത്തുന്ന പുഷ്പോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .തീർത്ഥാടന ടൂറിസത്തിന്റെയും ചരിത്ര ടൂറിസത്തിന്റെയും ഇടമായ ഗുരുവായൂരിന്റെ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കാൻ ടൂറിസം വകുപ്പും സർക്കാറും തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ എം എൽ എ, മുനിസിപ്പൽ ചെയർമാൻ എന്നിവരുമായി ചർച്ച ചെയ്തു മുന്നോട്ട് നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് പരിപൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂർ റെയിൽവേ മേൽപ്പാലം സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു.നിശാഗന്ധി സർഗോത്സവത്തിന്റെ ഉദ്ഘാടനം സിനിമാ സംവിധായകനും അഭിനേതാവുമായ നാദിർഷ നിർവ്വഹിച്ചു. നഗരസഭാ വൈ. ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ  എ എം ഷെഫീർ, ഷൈലജ സുധൻ, എ എസ് മനോജ്, ബിന്ദു അജിത് കുമാർ , എ സായിനാഥൻ,നഗരസഭാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് സ്വാഗതവും സെക്രട്ടറി ബീന എസ് കുമാർ നന്ദിയും പറഞ്ഞു.

മാർച്ച് 12 വരെ നീണ്ടു നിൽക്കുന്ന  നഗരസഭയുടെ പുഷ്പോത്സവ - നിശാഗന്ധി സർഗോത്സവത്തിൽ  സൂഫി സംഗീതം, ഗസൽ നൈറ്റ്, നാടകം , നാടൻ പാട്ടുകൾ, മാജിക് ഷോ , മെഹന്തി നൈറ്റ്, കോമഡി ഷോ, മെഗാ ഷോ തുടങ്ങിയവ അരങ്ങേറും . മാർച്ച് അഞ്ച് മുതൽ 12 വരെ നഗരസഭാ ടൗൺഹാളിൽ രുചി വൈവിധ്യവുമായി   കുടുംബശ്രീയുടെ ഭക്ഷ്യ മേളയും ഉണ്ടാകും.

date