Skip to main content

ഒപ്പം ഒപ്പത്തിനൊപ്പം ദ്വിദിന പഠനക്യാമ്പ് സമാപിച്ചു.

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒപ്പം ഒപ്പത്തിനൊപ്പം ക്യാമ്പ് സമാപിച്ചു. മാർച്ച് 4, 5 തിയതികളിൽ പീച്ചിയിൽ വെച്ചു നടന്ന ക്യാമ്പിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കളക്ടർ ഹരിത വി കുമാർ, ഒല്ലക്കര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ രവി,പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഉണ്ണികൃഷ്ണൻ,വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി എസ് ബാബു,ജില്ലാ പഞ്ചായത്ത്‌ അംഗം കെ വി സജു, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ഇരിഞ്ഞാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് ഷാജി, ചാലക്കുടി മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി പ്രദീപ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

കരുണയും സ്നേഹവുമുള്ള മനുഷ്യരായി ജീവിക്കാൻ പഠിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യമെന്നും സാമൂഹ്യമായ പിന്നോക്കാവസ്‌ഥയിൽ നിന്നും മുന്നേറാൻ വിദ്യാഭ്യാസമാണ്‌ ഏറ്റവും പ്രധാന മാർഗ്ഗമെന്നും പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു.
 കഷ്ടപ്പാടിന്റെയും ,ക്ഷമയോടെയുള്ള കാത്തിരിപ്പിന്റെയും ,തീവ്രമായ സഹനത്തിന്റെയും ,ആത്മാർത്ഥമായ കഠിനാധ്വാനത്തിന്റെയും , കൈയ്പ്പേറിയ ദിനങ്ങളെ അടങ്ങാത്ത ആത്മവിശ്വാസത്തിന്റെ കരുത്തോടെ നേരിട്ട്‌  കൈവരിച്ച ജീവിത വിജയത്തിന്റെയും സ്വാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്പത്താം ക്ലാസ് പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം എന്നും പരാജയങ്ങളിൽ നിന്ന് എങ്ങനെ വിജയത്തിന്റെ സോപാനങ്ങളിലേക്ക് കടന്നു കയറാമെന്നും ജീവിതം കൊണ്ട് എങ്ങനെ സമൂഹത്തെ പുനസൃഷ്ടിക്കാമെന്നും ,ലോകത്തിന് മാതൃകയായിമാറാമെന്നും കലക്ടർ ഹരിത വി കുമാർ പറഞ്ഞു.

ശനിയാഴ്ച രാത്രി ആരംഭിച്ച ക്യാമ്പിൽ പി പി പ്രകാശ്ബാബു, ഹരീഷ് പി ജി എന്നിവർ ക്ലാസ്സെടുത്തു. ഞായറാഴ്ച രാവിലെ മുതൽ വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ആർ പി മാരായ ജോബി കെ ജെ , ദീപ, വിപിൻ ദാസ് എം, ഷൈജു ടി കെ, ആംസൺ എം ആർ, നൈന ഓസ്റ്റിൻ, ബിന്ദു, ലീനമോൾ കെ എൻ , സുധ പി സി, അസീന ബിവി, രേണുക എം , ബ്രിജേഷ് ആർ, ജ്യോതി പി ആർ , ജോസ് പി പി , സജിത എം പി. രമണി സി കെ , ഷീബ കെ എസ് , ജീൻസി ജോസ്, അനശ്വരത്ത്, സെബി ഫ്രാൻസീസ് തുടങ്ങിയവർ വിവിധ വിഷയങ്ങളുടെ ക്യാമ്പിന് നേതൃത്വം നൽകി.

date