Skip to main content

ഗ്യാസ്ട്രോഎൻട്രോളജി എച്ച്പിബി സർജറിയിൽ ഫെലോഷിപ്പ്; സർക്കാർ മെഡിക്കൽ കോളജുകളിൽ ആദ്യം

            കോട്ടയം സർക്കാർ മെഡിക്കൽ കോളജിൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തിന് കീഴിൽ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ആൻഡ് എച്ച്പിബി സർജറിയിൽ ഫെലോഷിപ്പ് പ്രോഗ്രാമിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കരൾ രോഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശീലനം ലഭിച്ച കൂടുതൽ ഡോക്ടർമാരെ സജ്ജമാക്കുകയാണ് ലക്ഷ്യം. ദ്വിവത്സര ഫെല്ലോഷിപ്പ് പ്രോഗ്രാമാണ് ആരംഭിക്കുന്നത്. സുതാര്യമായമെറിറ്റ് അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അംഗങ്ങളെ തെരഞ്ഞെടുക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിർദേശം നൽകി.

            കോട്ടയം മെഡിക്കൽ കോളജിൽ 2021ലാണ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം പ്രവർത്തനമാരംഭിച്ചത്. കരൾ മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ നൽകുന്ന മികച്ച ക്ലിനിക്കൽ വിഭാഗമാണിവിടെയുള്ളത്. കോട്ടയംആലപ്പുഴപത്തനംതിട്ടഇടുക്കിഎറണാകുളംകൊല്ലംതൃശൂർ തുടങ്ങി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്ന് കരൾരോഗ ചികിത്സയ്ക്ക് പ്രധാനമായും റഫർ ചെയ്യപ്പെടുന്ന സർക്കാർ ആശുപത്രിയാണ് കോട്ടയം മെഡിക്കൽ കോളേജ്. മൂന്ന് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇവിടെ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ആൻഡ് എച്ച്പിബി സർജറിയിൽ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നതോടെ കൂടുതൽ ഡോക്ടർമാർക്ക് ഈ രംഗത്ത് പരിശീലനം നേടുന്നതിനും കൂടുതൽ രോഗികൾക്ക് സഹായകരമാകാനും സാധിക്കുന്നു.

പി.എൻ.എക്സ്. 1146/2023

date