Skip to main content

ലോക ഗ്ലോക്കോമാ വാരാചരണം ജില്ലാതല ഉദ്ഘാടനം

 

ലോക ഗ്ലോക്കോമാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രഭാവതി ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഗീത ബാബു അധ്യക്ഷത വഹിച്ചു. 

അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.വിവേക് കുമാര്‍ വിഷയാവതരണം നടത്തി. നേത്രരോഗ വിദഗ്ധ ഡോ.മഞ്ജു ക്ലാസ് എടുത്തു. ഓഫ്ത്താല്‍മിക് സര്‍ജന്‍ ഡോ. ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ ഗ്ലോക്കോമ നിര്‍ണ്ണയ ക്യാമ്പില്‍ 120 പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ.പി.എസ് റോസമ്മ, ജില്ലാ ഓഫ്ത്താല്‍മിക് കോ-ഓഡിനേറ്റര്‍ പി.വി സുജാത എന്നിവര്‍ പ്രസംഗിച്ചു.

date