Skip to main content

പുകയില രഹിതം- എന്റെ കലാലയം: ആലുവ എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി  സ്‌കൂളിനെ പുകയില രഹിതമായി പ്രഖ്യാപിച്ചു

 

ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ പുകയില വിമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലുവ എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പുകയില രഹിത കലാലയമായി പ്രഖ്യാപിച്ചു. നഗരസഭ ചെയര്‍മാന്‍ എം.ഒ.ജോണ്‍ പ്രഖ്യാപനം നടത്തി. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 10 കലാലയങ്ങളാണ് പുകയില രഹിതമായി പ്രഖ്യാപിച്ചത്. കലാലയത്തിന്റെ 100 വാര ചുറ്റളവിനുള്ളില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നില്ലെന്ന് പരിശോധനയിലൂടെ ഉറപ്പ് വരുത്തി. 

സ്‌കൗട്ട് ആന്റ് ഗൈഡ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ പുകയില വിരുദ്ധ ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എം.ഒ.ജോണ്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ കനകാംബരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റര്‍ സന്തോഷ്.വി.കുട്ടപ്പന്‍ പ്രസംഗിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.പി ഉമ്മര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ഐ.സിറാജ് സ്വാഗതവും അനീഷ് അബ്രിന്‍ നന്ദിയും പറഞ്ഞു. ആര്‍.ബി.എസ്.കെ നഴ്‌സ് വി.ആര്‍ രശ്മി, അധ്യാപകരായ കെ.എസ് വിവേക്, കെ.കെ ബിജി, ടി.ജി ബിന്ദുമോള്‍, ആര്‍.കെ രമ്യ, ആശ പ്രവര്‍ത്തക നീതു ജയപ്രകാശ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 

date