Skip to main content

അന്താരാഷ്ട്ര വനിതാ ദിനം: 'ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാക്തീകരണം' എന്ന വിഷയത്തിൽ സെമിനാർ

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 'ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാക്തീകരണംഎന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 8 ന് ഉച്ചയ്ക്കു രണ്ടിനു വഴുതാക്കാട് വിമൻസ് കോളജ് അസംബ്ലി ഹാളിൽ നടക്കുന്ന സെമിനാർ ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ഗവേഷകയും ഡിസബിലിറ്റി റൈറ്റ്‌സ് ആക്റ്റിവിസ്റ്റുമായ ഡോ. വി ശാരദാ ദേവി വിഷയാവതരണം നടത്തും. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ അഡ്വ.ജയാഡാളി എം.വി അധ്യക്ഷത വഹിക്കും. കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ എ ഷിബു,  സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ എം.ഡി എസ്. ജലജഎസ് സഹീറുദ്ദീൻ എന്നിവരും ഭിന്നശേഷി മേഖലയിൽ നിന്നുള്ള സ്ത്രീകളും അക്കാദമിക് രംഗത്തെ പ്രമുഖരും പങ്കെടുക്കും. സാമൂഹ്യ സുരക്ഷാമിഷനും കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനും ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

പി.എൻ.എക്സ്. 1150/2023

date