Skip to main content

ജില്ലാതല റെയ്‌സെറ്റ് എക്സിബിഷന്‍ ഇന്ന് ( മാര്‍ച്ച് 7)

സമഗ്ര ശിക്ഷാ കേരളം മുഖേന 10 ലക്ഷം രൂപ ചെലവഴിച്ച് ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള ടിങ്കറിംഗ് ലാബുകളെ കേന്ദ്രീകരിച്ച് തെരഞ്ഞെടുത്ത കുട്ടികള്‍ക്കും, ഗവേഷണ തല്‍പ്പരരായ മറ്റ് കുട്ടികള്‍ക്കുമായി തൊടുപുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ഇന്ന് (ചൊവ്വാഴ്ച്ച) രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ ജില്ലാതല റെയ്‌സെറ്റ് ( RAISET റോബോട്ടിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്‍സര്‍ എക്സിബിഷന്‍ ഇന്‍ ടിംങ്കറിംഗ് ) എക്സിബിഷന്‍ സംഘടിപ്പിക്കും. എക്സിബിഷന്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബിന്ദു കെ അധ്യക്ഷത വഹിക്കും, ന്യൂമാന്‍ കോളേജ് ഫിസിക്സ് വിഭാഗം എച്ച്.ഒ.ഡി ഡോ.ബീന മേരി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും. റോബോട്ടിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെന്‍സര്‍ ടെക്‌നോളജി മുതലായ ടിംങ്കറിംഗ് ലാബ് പ്രവര്‍ത്തനങ്ങളും എക്സിബിഷന്‍ ക്ലാസ്സുകളും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഡയറക്ടര്‍ സുനില്‍ പോള്‍ നയിക്കും. സമഗ്രശിക്ഷാ ഇടുക്കി ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി, ഹയര്‍ സെക്കണ്ടറി വിഭാഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് മാത്യു, ഡി.പി.ഒ കെ.എ ബിനുമോന്‍, തൊടുപുഴ ബി.പി.സി എം.ആര്‍ അനില്‍കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജയകുമാരി, ഹെഡ്ഡ്മിസ്ട്രസ് സുഷമ പി മുതലായവര്‍ സംസാരിക്കും.

date