Skip to main content

കേരഫെഡ് എൽഡി ക്ലർക്ക്, ഡ്രൈവർ നിയമനം പി.എസ്.സി.യിലൂടെ

  കേരഫെഡിലെ എൽ ഡി ക്ലർക്ക്/ അസിസ്റ്റന്റ്ഡ്രൈവർ/ ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ് തസ്തികകളിലെ ഒഴിവുകളിലെ നിയമനം കേരള പി.എസ്.സി വഴിയാക്കി കൃഷി വകുപ്പ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി. സർക്കാർ വകുപ്പുകളിലെയും സർക്കാർ പൊതുമേഖല/ കമ്പനി/ ബോർഡ് സ്ഥാപനങ്ങളിലെയും ഡ്രൈവർപ്യൂൺ തസ്തികകൾ ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ്ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ മാറ്റിയിട്ടുണ്ട്. കേരഫെഡിലെ തസ്തികകളും ഈ ഗണത്തിലുള്ളതാണ്. പത്താം ശമ്പള പരിഷ്‌കരണം പ്രകാരമുള്ള സ്‌കെയിലുകളിൽ ഉൾപ്പെടുത്തിയാണ് മേൽ തസ്തികകളിലെ ഒഴിവുകൾ പി.എസ്.സി-യ്ക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്.

പി.എൻ.എക്സ്. 1156/2023

date