Skip to main content

പ്ലാന്‍ ക്ലര്‍ക്കുമാര്‍ക്ക് പരിശീലനം

പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2023-24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മാര്‍ഗരേഖ, ജില്ലാതല മുന്‍ഗണനകള്‍, സുലേഖ സോഫ്റ്റ് വെയര്‍, ഫോറം തയാറാക്കല്‍ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്ലാന്‍ ക്ലര്‍ക്കുമാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. 

ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസ് ആമുഖാവതരണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസിലെ റിസര്‍ച്ച് ഓഫീസര്‍ പി.ബി. ഷിബിന്‍ 2023-24 വാര്‍ഷിക പദ്ധതി ജില്ലാതല മുന്‍ഗണനകള്‍-സംയുക്ത സംയോജിത പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. വാര്‍ഷിക പദ്ധതി സമര്‍പ്പണം-സുലേഖ സോഫ്റ്റ് വെയര്‍/ഇ ഗ്രാമസ്വരാജ് എന്നീ വിഷയങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ എസ്. ജയശ്രീ ക്ലാസെടുത്തു. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍ ഫോറം പരിചയപ്പെടുത്തി.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. ഫാത്തിമ, റിസര്‍ച്ച് ഓഫീസര്‍ റോബിന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date