Skip to main content

അസാപിൽ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യൻ കോഴ്‌സ്

സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യൻ കോഴ്സിന്റെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം അസാപ് കേരളയിൽ തുടങ്ങി. മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സിന്റെ ഭാഗമായി ഓൺ ദി ജോബ് ട്രെയിനിങ് സെന്ററുകളുടെ ലഭ്യത അനുസരിച്ച് ജില്ലയിൽ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലായിരിക്കും കോഴ്സ്.
200 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം. 70 മണിക്കൂർ തിയറിയും 130 മണിക്കൂർ ഓൺ ദി ജോബ് ട്രെയിനിങ്ങുമാണ്. പ്ലസ്ടു പാസ്, അല്ലെങ്കിൽ പത്താം ക്ലാസും ഐ ടി ഐയുമാണ് പ്രവേശന യോഗ്യത. ജി എസ് ടി ഉൾപ്പെടെ 17,200 രൂപയാണ് കോഴ്സ് ഫീസ്. കാനറാ ബാങ്കിന്റെയും കേരള ബാങ്കിന്റെയും സ്‌കിൽ ലോൺ സഹായവും അസാപ് കേരള ഒരുക്കുന്നുണ്ട്. വിശദമായ വിവരങ്ങൾ https://tinyurl.com/yckk6uef ൽ ലഭിക്കും.  ഫോൺ: 7907828369.

date