Skip to main content

പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

 

കോട്ടയം: എറണാകുളം നഗരത്തിലും പരിസരപ്രദേശത്തുമുള്ള സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ/ സർക്കാർ അംഗീകൃത സ്വകാര്യ-സ്വാശ്രയ കോളജുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടിയ ഒ.ബി.സി./ഒ.ഇ.സി./എസ്.ഇ.ബി.സി./ഒ.ബി.സി.(എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥിനികൾക്ക് പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഈ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. എറണാകുളം കാക്കനാട് പൊലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാന ഹൗസിങ്ങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഹോസ്റ്റൽ ആരംഭിക്കുക.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖല ഓഫീസിൽ നൽകണം. മാർച്ച് 20നകം അപേക്ഷ നൽകണം. വിശദവിവരം www.bcdd.kerala.gov.in, www.egrantz.kerala.gov.inഎന്നീ വെബ് സൈറ്റുകളിൽ ലഭിക്കും. ഫോൺ: 0484-2983130.

date