Skip to main content

വലിച്ചെറിയൽ മുക്ത കേരളം കാമ്പയിൻ; ശിൽപശാല ഇന്ന്

 

കോട്ടയം: 'വൃത്തിയുള്ള കേരളം-വലിച്ചെറിയൽ മുക്ത കേരളം' കാമ്പയിന്റെ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശിൽപശാല ഇന്ന്(മാർച്ച് 7) രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. ഒന്നാംഘട്ട കാമ്പയിൻ ജനുവരി 26 മുതൽ 30 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംഘടിപ്പിച്ചിരുന്നു. രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഫെബ്രുവരി മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംഘടിപ്പിച്ചുവരുന്നു. 2025 ൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും മാലിന്യമുക്തമാക്കി മാലിന്യമുക്ത സംസ്ഥാനം ആയി പ്രഖ്യാപിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 30 ഗ്രാമ പഞ്ചായത്തുകളിൽ വാർഡ് തലത്തിൽ വലിച്ചെറിയൽ മുക്ത കാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടത്തി തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ 2025 ഏപ്രിലിൽ 25 നകം മാലിന്യ മുക്ത പ്രഖ്യാപനം നടത്തും. തൃക്കൊടിത്താനം, വാഴപ്പള്ളി, വാകത്താനം, പായിപ്പാട്, മാടപ്പള്ളി, പനച്ചിക്കാട്, പുതുപ്പള്ളി, കുറിച്ചി, ആർപ്പൂക്കര, അയ്മനം, വാഴൂർ, നെടുങ്കുന്നം, കിടങ്ങൂർ, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, വെള്ളൂർ, വെച്ചൂർ, വെളിയന്നൂർ, കുമരകം, കുറവിലങ്ങാട്, പാമ്പാടി, ഭരണങ്ങാനം, എലിക്കുളം, ചെമ്പ്, തിരുവാർപ്പ് , മേലുകാവ്, കല്ലറ, ഉഴവൂർ പഞ്ചായത്തുകളും ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, വൈക്കം നഗരസഭകളുമാണ് കാമ്പയിനായി തിരഞ്ഞെടുക്കപ്പെട്ടത്.

date