Skip to main content

വനിതാദിന ഫോട്ടോഗ്രാഫി മത്സരം

വനിതാദിനാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷൻ വനിതകൾക്കായി മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഹരിതകർമ്മസേന-വനിതാദിനത്തിൽ എന്നതാണ് വിഷയം. ഹരിതകർമ്മസേനാംഗങ്ങൾക്ക് മാത്രമായും പൊതുവിഭാഗത്തിനുമായി പ്രത്യേകം മത്സരം ഉണ്ടാകും. പൊതുവിഭാഗത്തിൽ വിദ്യാർഥിനികൾ ഉൾപ്പെടെ എല്ലാ വനിതകൾക്കും പങ്കെടുക്കാം. ഫോട്ടോ വിവരണത്തോടുകൂടി എതു വിഭാഗത്തിലാണെന്ന് സൂചിപ്പിച്ച് മാർച്ച് ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് sbmieckannur@gmail.com എന്ന മെയിൽ ഐഡിയിലേക്കോ 8156884215 എന്ന മൊബൈൽ നമ്പറിലേക്കോ അയക്കണം. ഫോൺ: 0497 2700078.    

date