Skip to main content

ചെങ്ങര കോളനിയുടെ വികസന പ്രവർത്തനങ്ങൾക്കായി  കൂടുതൽ പദ്ധതികൾ നടപ്പിലാക്കും : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌

 

ആവോലി ഗ്രാമപഞ്ചായത്തിലെ ചെങ്ങര കോളനിയുടെ വികസന പ്രവർത്തനങ്ങൾക്കായി  കൂടുതൽ പദ്ധതികൾ നടപ്പിലിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ് തോമസ്.ചെങ്ങരയുടെ പൊതു വികസനത്തിനായി കൂടുതൽ ഫണ്ട്‌ അനുവദിക്കുമെന്നും അദേഹം പറഞ്ഞു.

എറണാകുളം ജില്ലാ പഞ്ചായത്ത് ചെങ്ങര കോളനിയിൽ 20 ലക്ഷം രൂപ മുടക്കി  നിർമ്മാണം പൂർത്തീകരിച്ച റോഡിൻ്റെ ഉദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടുത്തെ നൂറോളം കുടുംബങ്ങൾക്കാണ് നേരിട്ട് റോഡിന്റെ പ്രയോജനം ലഭിക്കുക.  

പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്
ജോർജ് വർഗീസ്, മെമ്പർ മാരായ ഷെഫാൻ വി എസ് , ബിന്ദു ജോർജ് , അഷ്‌റഫ്‌ മൊയ്‌തീൻ സൗമ്യ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

 

date