Skip to main content

ജലബജറ്റ്: മുളന്തുരുത്തി ബ്ലോക്കില്‍ പഞ്ചായത്ത്തല   സാങ്കേതിക സമിതി യോഗങ്ങള്‍ സമാപിച്ചു

ജലബജറ്റ് തയാറാക്കുന്നതിനുള്ള മുളന്തുരുത്തി ബ്ലോക്കിലെ പഞ്ചായത്ത്തല സാങ്കേതിക സമിതി യോഗങ്ങള്‍ സമാപിച്ചു. ഒരു പ്രദേശത്തിന്റെ ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുകയാണ് ജല ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നവ കേരളം കര്‍മ്മപദ്ധതി 2, ഹരിത കേരളം മിഷന്‍, സി ഡബ്ലൂ ആര്‍ ഡി എം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജല ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എടയ്ക്കാട്ടുവയല്‍, മണീട്, മുളന്തുരുത്തി, ഉദയംപേരൂര്‍, ചോറ്റാനിക്കര, ആമ്പല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് പഞ്ചായത്ത്തല സാങ്കേതിക സമിതി യോഗങ്ങള്‍ ചേര്‍ന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായര്‍, ഗ്രാമപഞ്ചയാത്ത്  പ്രസിഡന്റുമാരായ കെ.ആര്‍ ജയകുമാര്‍, മറിയാമ്മ ബെന്നി, വി.ജെ ജോസഫ്, സജിതാമുരളി, എം.ആര്‍ രാജേഷ്, ബിജു തോമസ്, ജില്ലാ പഞ്ചായത്തംഗം എല്‍ദോ ടോം പോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വൈസ് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചയാത്ത് അംഗങ്ങള്‍, സെക്രട്ടറി, അസി. സെക്രട്ടറി, ആസൂത്രണ സമിതി ഉപാധ്യക്ഷന്മാര്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ അവലോകന യോഗങ്ങളില്‍ പങ്കെടുത്തു.

date