Skip to main content

വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ പദ്ധതി: ‘നിള’ ആദ്യ പ്രദർശനം ഇന്ന് (മാർച്ച് 8)

വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ പദ്ധതിപ്രകാരം കെ.എസ്.എഫ്.ഡി.സി. നിർമ്മിച്ച് ഇന്ദു ലക്ഷ്മി സംവിധാനം നിർവ്വഹിച്ച നിള എന്ന ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ഇന്ന് (മാർച്ച് 8) അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വൈകിട്ട് 5ന് തിരുവനന്തപുരം കലാഭവൻ തീയറ്ററിൽ നടക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ്. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണികെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ കരുൺകേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽകെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടർ എൻ. മായചിത്രത്തിന്റെ സംവിധായിക ഇന്ദു ലക്ഷ്മിചിത്രത്തിലെ അഭിനേതാക്കളായ ശാന്തികൃഷ്ണവിനീത് എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ്. 1161/2023

date