Skip to main content

അന്താരാഷ്ട്ര വനിതാദിനം: ‘സമം’ സാംസ്കാരിക വിദ്യാഭ്യാസ പദ്ധതിയുമായി സാംസ്കാരിക വകുപ്പ്

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സമം സാംസ്കാരിക വിദ്യാഭ്യാസ പദ്ധതിയുമായി സാംസ്കാരിക വകുപ്പ്. പദ്ധതിയുടെ ഭാഗമായി ഇന്ന് (മാർച്ച് 8) തിരുവനന്തപുരം ടാഗോർ തീയറ്ററിൽ രാവിലെ 10 മുതൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജുമേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.

തുടർന്ന്  കെ.എസ്.എഫ്.ഡി.സി. നിർമ്മിച്ച് ശിവരഞ്ജിനി ജെ. സംവിധാനം ചെയ്യുന്ന വിക്ടോറിയ എന്ന ചിത്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സ്വിച്ച് ഒൺ ചെയ്ത് നിർവഹിക്കും. ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്ര ക്ലാപ്പ് നൽകും. നൃത്തശില്പങ്ങൾഗാനാവതരണംനാടകംഏകാംഗ നാടകം, ഡോക്യുമെന്ററി പ്രദർശനം, ഓപ്പൺ ഫോറം  തുടങ്ങിയ പരിപാടികൾ അരങ്ങേറും.

പി.എൻ.എക്സ്. 1162/2023

date