Skip to main content
.

പോഷകാഹാരസാധനങ്ങള്‍ വിതരണം ചെയ്തു

ക്ഷയരോഗികള്‍ക്കുള്ള പതിനാറ് ഇന പോഷകാഹാര സാധനങ്ങളുടെ വിതരോണോത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് , ജില്ലാ ക്ഷയരോഗ നിവാരണ വിഭാഗം, ആരോഗ്യ വകുപ്പ് ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് . ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജി സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.മനോജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ചിലവഴിച്ച് ആകെ 230 പേര്‍ക്കായി 690 കിറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവ ഈ മാസം തന്നെ വിതരണം ചെയ്യും. നാലു മാസം കൂടുമ്പോള്‍ ഓരോ കിറ്റ് വീതം ഇവര്‍ക്ക് നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ക്ഷയരോഗികളെ പൂര്‍ണ്ണമായ രോഗമുക്തിയിലേക്ക് നയിക്കുന്നതിനും രോഗ പ്രതിരോധ ശേഷി വീണ്ടെടുത്ത് വീണ്ടും രോഗം വരാതെ തടയുന്നതിനും ശരിയായ പോഷണം സഹായിക്കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ റ്റി.ബി ഓഫീസര്‍ ഡോ. സെന്‍സി .ബി വിഷയാവതരണം നടത്തി. തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അജി, ബിന്ദു റ്റി.കെ, ഔസേപ്പച്ചന്‍ ആന്റണി, ഇടുക്കി ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ആനീസ്, ഇടുക്കി ജില്ലാ ക്ഷയരോഗ നിവാരണ വിഭാഗം ജീവനക്കാര്‍, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date