Skip to main content

കുടുംബശ്രീ തൊഴില്‍ മേള മാര്‍ച്ച് 11 ന്

അഴുത, കട്ടപ്പന ബ്ലോക്കുകളിലെ അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് വേണ്ടി മാര്‍ച്ച് 11 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ബ്ലോക്ക്തല തൊഴില്‍ മേള പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അങ്കണത്തിൽ വച്ച് നടക്കും . കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍ മേള ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു ഉദ്ഘാടനം ചെയ്യും.

മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സെയില്‍സ്, എഞ്ചിനിയറിംഗ്, ഫാര്‍മസി, ഇന്‍ഷ്യുറന്‍സ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍, ഫാഷന്‍ ഡിസൈനിംഗ്, ഐ.റ്റി തുടങ്ങിയ മേഖലകളില്‍ നിന്നായി 25-ലധികം കമ്പനികള്‍ മേളയിൽ പങ്കെടുക്കും. 700 ലധികം തൊഴിലവസരങ്ങളാണ് ഇതിലൂടെ ലഭിക്കുക. തൊഴില്‍ അന്വേഷകരായ യുവതീയുവാക്കള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ജോബ് ഫെയര്‍ പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8606679525, 9746712239

date