Skip to main content

അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും

തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലും സബ് ഓഫീസുകളിലും നിലവിലുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനത്തിനായി എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്ക പട്ടിക https://trivandrum.nic.in  (തിരുവനന്തപുരം ജില്ല) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും മാർച്ച് പത്തിന് നടക്കും. അറിയിപ്പ് ലഭിക്കാത്തവർ വെബ്‌സൈറ്റിലുള്ള പട്ടികയിലെ രജിസ്റ്റർ നമ്പർ സഹിതം  മാർച്ച് ഒൻപതിന് മുൻപ് കളക്ടറേറ്റിലെ രഹസ്യ വിഭാഗത്തിൽ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി കളക്ടർ (ജനറൽ) അറിയിച്ചു.  ബന്ധപ്പെടേണ്ട നമ്പർ 0471-2731200, 2731210, 2731220, 2731230

date