Post Category
വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു
മൃഗസംരക്ഷണ വകുപ്പ് തളിപ്പറമ്പ്, പയ്യന്നൂർ, പാനൂർ ബ്ലോക്കുകളിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് മണി വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താൽപര്യമുള്ളവർ കെവിസി രജിസ്ട്രേഷൻ, ബിരുദം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മാർച്ച് എട്ടിന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700267.
date
- Log in to post comments