Skip to main content

സംസ്ഥാന കേരളോത്സവം 2022: മാധ്യമ അവാർഡ് വിതരണം 13ന്

സംസ്ഥാന യുവജനക്ഷേമ ബോർഡ് സംസ്ഥാന കേരളോത്സവം 2022 ന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ അവാർഡ് പ്രഖ്യാപിച്ചു. പുരസ്‌കാര ജേതാക്കൾക്ക് മൊമന്റോയും, 5000 രൂപ ക്യാഷ് അവാർഡും മാർച്ച് 13 ന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. സമഗ്ര കവറേജ്:  പത്രമാധ്യമം-ദേശാഭിമാനി, ദൃശ്യമാധ്യമം-കണ്ണൂർ വിഷൻ, ഓൺലൈൻ-ന്യൂസ് വിങ്ങ്സ്.
മികച്ച റിപ്പോർട്ട്: പത്രമാധ്യമം-സുദിനം (എം അബ്ദുൾ മുനീർ), ദൃശ്യ മാധ്യമം-കണ്ണൂർ വിഷൻ (
മനോജ് മയ്യിൽ), ഓൺലൈൻ-ന്യൂസ് വിങ്ങ്സ് (സാജു ഗംഗാധരൻ).
മികച്ച ഫോട്ടോ: ദേശാഭിമാനി (സുരേന്ദ്രൻ മടിക്കൈ, മിഥുൻ അനിലമിത്രൻ) എന്നിവർക്കാണ് അവാർഡ്.

date