Skip to main content

ഭാഷോത്സവം ഏകദിന ക്യാമ്പ് നടത്തി

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം, ചൊക്ലി ബിആർസി എന്നിവയുടെ ആഭിമുഖ്യത്തിൽ ചൊക്ലി ഉപജില്ലാതല ഭാഷോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത തല ഭാഷോത്സവത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുപുറമെ രക്ഷിതാക്കളും ഭാഷോത്സവം ഏകദിന ക്യാമ്പിൽ പങ്കെടുത്തു. കുട്ടികളുടെ ഭാഷാ നൈപുണികളായ എഴുത്തും വായനയും മെച്ചപ്പെടുത്താനുളള ഇടപെടലിന്റെ ഭാഗമായി നടത്തിയ വായനാചങ്ങാത്തം പരിപാടിയുടെ തുടർച്ചയായാണ് ഭാഷോത്സവം ക്യാമ്പ് ഒരുക്കിയത്. കുട്ടികൾ കൈവരിച്ച രചനാ മികവ് പൊതുസമൂഹവുമായി പങ്കുവെക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
കരിയാട് കിടഞ്ഞി ബോട്ട് ജെട്ടിയിൽ പാനൂർ നഗരസഭാ ചെയർമാൻ വി നാസർ ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം മുഖ്യാതിഥിയായി. സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രൊജക്ട് ഓഫീസർ രാജേഷ് കടന്നപ്പള്ളി പദ്ധതി വിശദീകരിച്ചു. നഗരസഭാ കൗൺസിലർ ആവോലം ബഷീർ അധ്യക്ഷത വഹിച്ചു. എഇഒ വി കെ സുധി, എം ജയകൃഷ്ണൻ, കെ രമേശൻ, കെ പി സുനിൽ ബാൽ, ബിജോയ് പെരിങ്ങത്തൂർ, ജയചന്ദ്രൻ കരിയാട്, ഡി എസ് അമയ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം നഗരസഭാ കൗൺസിലർ എൻ എ കരീം ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ സമ്മാനദാനം നിർവഹിച്ചു. കൗൺസിലർ എം പി ശ്രീജ അധ്യക്ഷത വഹിച്ചു. പി മനോഹരൻ, എം രജിന, കെ ഷൈബ എന്നിവർ സംസാരിച്ചു

date