Skip to main content

വനിതാകർഷക സംഗമവും ശിൽപശാലയും ഇന്ന്

കോട്ടയം: രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ചു കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ ഇന്ന്   വനിതാകർഷക സംഗമവും ശിൽപശാലയും സംഘടിപ്പിക്കുന്നു. സംഗമത്തിന്റെ ഭാഗമായി നടക്കുന്ന വനിതാ കാർഷിക-സംരംഭക പ്രദർശന മേളയും സെമിനാറും രാവിലെ പത്തുമണിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിക്കും. നഗരസഭാംഗം പി.ആർ. സോന അധ്യക്ഷയായിരിക്കും.
ഉച്ചകഴിഞ്ഞു മൂന്നുമണിക്കു നടക്കുന്ന പൊതുസമ്മേളനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. സി.കെ. ആശ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ.വി. ബിന്ദു വനിതാദിന സന്ദേശം നൽകും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ മികച്ച സ്റ്റാളുകൾക്കുള്ള സമ്മാനദാനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് നിർവാഹക സമിതി അംഗങ്ങളായ മഞ്ജു സുജിത്ത്, പി.എസ്. പുഷ്പമണി, ജെസി ഷാജൻ, കൃഷി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു, കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി ജെസി ജോർജ്, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ എസ്.ആർ. രാജേശ്വരി, ജില്ലാ കാർഷിക വികസന സമിതി അംഗം തങ്കമ്മ അലക്സ് എന്നിവർ പ്രസംഗിക്കും.  
ജില്ലാ കളക്ടർ പി.കെ. ജയശ്രീ, ജില്ലാ ഇൻഫർമാറ്റികസ് ഓഫീസർ ബീന സിറിൾ പൊടിപാറ, മുതിർന്ന വനിത കർഷക തൊഴിലാളി പൊന്നമ്മ ഗോപാലൻ, മുതിർന്ന വനിതാകർഷക മേരി എന്നിവരെ ചടങ്ങിൽ ആദരിക്കും. മികച്ച വനിതാ സംരംഭകരുടെയും വനിതാ കർഷകരുടെയും അനുഭവങ്ങൾ ശിൽപശാലയിൽ പങ്കുവയ്ക്കും. പൊതുസമ്മേളനശേഷം വനിതകളുടെ ശിങ്കാരിമേളവും നാടൻപാട്ട് തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിക്കും.
 

date