Skip to main content

പാരാലീഗൽ വളണ്ടിയർമാരെ തെഞ്ഞെടുക്കുന്നു

കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാരാ ലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. നിയമ സേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവത്കരണം, ബദൽ തർക്ക പരിഹാര മാർഗങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയാണ് പാരാലീഗൽ വളണ്ടിയർമാരുടെ ചുമതലകൾ.  അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.  കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, നിയമ വിദ്യാർഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ സി സി, എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. തെഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. സേവനത്തിന് ഓണറേറിയം നൽകുമെങ്കിലും വരുമാനമാർഗമായി സേവനത്തെ കാണരുത്.  അപേക്ഷാ ഫോറം തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ സഹിതമുള്ള അപേക്ഷ മാർച്ച 27ന് വൈകിട്ട് അഞ്ച് മണിക്കകം ഓഫീസിൽ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാരിൽ തുടർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് വീണ്ടും അപേക്ഷിക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുമുമ്പ് അവർ നിലവിലെ തിരിച്ചറിയൽ കാർഡ് ഓഫീസിൽ തിരിച്ചേൽപ്പിക്കണം.

 

date