Skip to main content

അന്തർദേശീയ വനിതാ ദിനം: എട്ടിന് ടൂറിസം കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം

സ്ത്രീസൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ദിനത്തിൽ വനിതകൾക്ക് സൗജന്യ പ്രവേശനം അനുവദിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും തലശ്ശേരി പൈതൃക ടൂറിസവും. ഡിടിപിസിയുടെ കീഴിലുള്ള പയ്യാമ്പലം ബീച്ച് പാർക്ക്, പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിന് സമീപമുള്ള സീ പാത്ത് വേ, പാലക്കയംതട്ട് ടൂറിസം സെന്റർ, ധർമ്മടം ബീച്ച് ടൂറിസം സെന്റർ എന്നിവിടങ്ങളിലെ പ്രവേശനം അന്തർദേശീയ വനിതാ ദിനമായ ബുധനാഴ്ച വനിതകൾക്ക് സൗജന്യമായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
അന്തർദേശീയ വനിതാ ദിനമായ ബുധനാഴ്ച തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ കീഴിലുള്ള ഓവർബറീസ് ഫോളി, സീവ്യൂ പാർക്ക്, ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയം എന്നിവിടങ്ങളിലേക്ക് വനിതകൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് അറിയിച്ചു.

 

date