Skip to main content
ജില്ലാ വികസന സമിതി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ആദരിക്കപ്പെട്ട ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ വനിതകളായ ജില്ലാ വകുപ്പ് മേധാവികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിനും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീക്കും ഒപ്പം.

ജില്ലയിലെ വനിതകളായ വകുപ്പ് മേധാവികൾക്ക് ജില്ലാ വികസന സമിതിയുടെ ആദരം

കോട്ടയം: സ്ത്രീ സമത്വത്തെക്കുറിച്ച് പലരും വാതോരാതെ സംസാരിക്കുമെങ്കിലും പലയിടത്തും വീടിനുള്ളിൽ അടുക്കള ജോലികളിലടക്കം ഇവ പ്രാവർത്തികമാക്കാറില്ലെന്നും പലർക്കും തുല്യത വീടിന്റെ പടിക്കു പുറത്തുമാത്രമാണെന്നും ഇതിൽ മാറ്റംവരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. ജില്ലാ വികസന സമിതി കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച രാജ്യാന്തര വനിത ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. അസംഘടിത മേഖലയിൽ തുല്യ ജോലിക്ക് തുല്യവേതനമെന്ന മുദ്രാവാക്യം ഇപ്പോഴും മുഴക്കേണ്ട സ്ഥിതിയാണ്. പൊതുപരിപാടികളിൽ ബാനർ പിടിക്കേണ്ടത് സ്ത്രീകളാണെന്നതടക്കമുള്ള മിഥ്യാധാരണകൾ പലരും വച്ചുപുലർത്തുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
 വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ വനിതകളായ വകുപ്പ് മേധാവികൾക്ക് ജില്ലാ വികസന സമിതി ആദരമേകി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും വനിതകളായ ജില്ലാ വകുപ്പു മേധാവികളെ ആദരിച്ചു. എസ്.ബി.ഐ. റീജണൽ മാനേജർ ഡോ. അനിത മുഖ്യപ്രഭാഷണം നടത്തി. സബ് കളക്ടർ സഫ്ന നസറുദ്ദീൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, റിസർച്ച് ഓഫീസർ മിനി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

date