Skip to main content

വനിതാദിനവും ഉപന്യാസമത്സര സമ്മാനദാനവും

കോട്ടയം: തദ്ദേശ സ്വയംഭരണവകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും കോട്ടയം ബി.സി.എം. കോളജും ചേർന്ന് ഇന്നു(മാർച്ച് 8) വനിതാദിനം ആചരിക്കുന്നു. ബി.സി.എം. കോളജിൽ ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വനിതാദിന സന്ദേശം നൽകും. വനിതാദിനത്തോടനുബന്ധിച്ചു തദ്ദേശ സ്വയംഭരണവകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ജില്ലയിലെ കോളജ് വിദ്യാർഥിനികൾക്കായി നടത്തിയ ഉപന്യാസമത്സരത്തിലെ വിജയികൾക്കുളള  സമ്മാനദാനവും ജില്ലാ കളക്ടർ നിർവഹിക്കും. പാലിയേറ്റീവ് നഴ്‌സിംഗ് വിഭാഗത്തിലെ ആദ്യ ഫ്‌ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരജേതാവ് വി.എസ്. ഷീലാറാണിയെ ചടങ്ങിൽ ആദരിക്കും. ബി.സി.എം. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. അന്നു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദീഖ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണർ (ജനറൽ) ജി. അനീസ്, ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസർ ജിനുമോൾ വർഗീസ്, വുമൺ സെൽ ഫാക്കൽറ്റി കോർഡിനേറ്റർ പൊന്നു ലിസ് മാളിയേക്കൽ എന്നിവർ പ്രസംഗിക്കും

date