Skip to main content

കൂടുതല്‍ യന്ത്രങ്ങള്‍, പുക അണയ്ക്കല്‍ പുരോഗമിക്കുന്നു

 

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം നാല് മീറ്റര്‍ വരെ താഴ്ചയില്‍ നീക്കി പുക ഉയരുന്ന ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഒരേ സമയം കൂടുതല്‍ മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ശ്രമം. 

ഇതിനായി ജില്ലയില്‍ നിന്നും പുറത്തു നിന്നും കഴിയാവുന്നത്ര മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ പിടിച്ചെടുത്ത് ബ്രഹ്‌മപുരത്തെത്തിക്കാന്‍ ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആകെ 31 മണ്ണ് നീക്കല്‍ യന്ത്രങ്ങളാണ് ഇപ്പോള്‍ തീയണയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നായി 28 മണ്ണ് നീക്കല്‍ യന്ത്രങ്ങളും കോട്ടയം ജില്ലയില്‍ നിന്ന് രണ്ടും തൃശൂരില്‍ നിന്ന് ഒന്നും മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ ബ്രഹ്‌മപുരത്തെത്തിയിട്ടുണ്ട്. കാറ്റിന്റെ ദിശ അനുകൂലമല്ലാത്ത സമയങ്ങളില്‍ മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് നേവിയുടെ ഹെലികോപ്ടറും പ്രവര്‍ത്തിക്കുന്നു.

date