Skip to main content

കള്ള് ചെത്ത് : ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ചിറ്റൂര്‍  മേഖലയില്‍ നിന്ന് കള്ള് ചെത്തുന്നതിന് തെങ്ങിന്‍ തോപ്പുകളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട തോപ്പുകളില്‍ നിന്ന് മാത്രമേ ഏപ്രില്‍ ഒന്ന് മുതല് കള്ള് ചെത്തുന്നത് അനുവദിക്കുകയുള്ളൂ. 2022 -23 രണ്ടാം അര്‍ദ്ധവര്‍ഷത്തേയ്ക്ക് കള്ള് ചെത്തുന്നതിനു അനുമതി നല്‍കിയിട്ടുള്ള തോപ്പുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ട തോപ്പുകളില്‍ നിന്ന് ആവശ്യമെങ്കില്‍ തുടര്‍ന്നും കള്ള് ചെത്തുന്നതിന് അനുമതിയെന്ന് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ചിറ്റൂര്‍ റേഞ്ച് ഓഫീസ്, കൊല്ലങ്കോട് റേഞ്ച് ഓഫീസ് , മേനോന്‍ പാറ എഫ്.എല്‍  ഒന്‍പത് വെയര്‍ ഹൗസിലെ എക്‌സൈസ് ഓഫീസ്, എരുത്തേമ്പതി , വടകരപ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, മുതലമട, കൊല്ലങ്കോട്  എന്നീ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലുമുള്‍പ്പെട്ട അക്ഷയ കേന്ദ്രങ്ങളിലും പ്രസിദ്ധീകരിച്ച തോപ്പുകളുടെ ലിസ്റ്റ് പരിശോധനയ്ക്കായി ലഭിക്കും. പ്രസിദ്ധീകരിച്ചിട്ടുള്ള ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതും, എന്നാല്‍ തെങ്ങ് ചെത്തി കള്ള് ഉത്പാദിപ്പിക്കുന്നതിന് തോപ്പുകള്‍ പാട്ടത്തിനു നല്‍കാന്‍ തയ്യാറുള്ളവരുമായ തോപ്പുടമകള്‍ പ്രസ്തുത ഡാറ്റാ ബാങ്കില്‍ തോപ്പുകള്‍ ഉള്‍പ്പെടുത്തുന്നതിനായി പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷയുടെ മാതൃക ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ചിറ്റൂര്‍ റെയ്ഞ്ച് ഓഫീസ്, കൊല്ലങ്കോട് റെയ്ഞ്ച് ഓഫീസ്, മേനോന്‍പാറ എഫ്.എല്‍ ഒന്‍പത് വെയര്‍ ഹൗസിലെ എക്‌സൈസ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.

date