Skip to main content

ക്ഷേമ നിധി കുടിശ്ശിക 31 വരെ അടയ്ക്കാം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ക്ഷേമനിധി കുടിശ്ശിക ഒന്‍പത് ശതമാനം പലിശ ഉള്‍പ്പടെ 2023 മാര്‍ച്ച് 31 വരെ അടയ്ക്കാമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അഞ്ച് വര്‍ഷം വരെയുള്ള കുടിശ്ശിക ജില്ലാ ഓഫീസിലും അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക തൊഴില്‍ ഉടമയുടെയും, ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും സാക്ഷ്യപത്രം ലഭ്യമാക്കിയ ശേഷം ബോര്‍ഡിന്റെ അനുമതിക്ക് വിധേയമായും ഒടുക്കു വരുത്താവുന്നതാണ്. ഫോണ്‍ - 0491 2547437

date