Skip to main content

ലഹരി വിരുദ്ധ ബോധവത്കരണം 'കൊഗല്- 2023 ' ആട്ടവും പാട്ടും സംഘടിപ്പിച്ചു

എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ഭാഗമായി മയക്ക് മരുന്നിന്റെ ഉപയോഗവും വ്യാപനവും തടയുകയെന്ന ലക്ഷ്യത്തോടെ അട്ടപ്പാടി മേഖലയിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ കലാപരമായ കഴിവ് പ്രോസാഹിപ്പിക്കുന്നതിനും ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച സന്ദേശം എത്തിക്കുന്നതിനും അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ' കൊഗല് - 2023 ' ആട്ടവും പാട്ടും, കുമ്മി ഗോത്ര പാട്ട് മത്സരം, മെഡിക്കല്‍ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ബോധവത്കരണ പരിപാടിയില്‍ 200 ഓളം പേര്‍ പങ്കെടുത്തു. അട്ടപ്പാടി മേഖലയെക്കുറിച്ച്  പഠിക്കാന്‍ എത്തിയ വിവിധ യൂണിവേഴ്‌സിറ്റികളിലെ ബി.എസ് ഡബ്യു, എം.എസ്.ഡബ്യു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംഗീത നാടകം ശ്രദ്ധേയമായി. കോട്ടത്തറ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയുടെ നേത്യത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ വിവിധ ഊരുകളില്‍ നിന്നുള്ള 50 ഓളം പേര്‍ ചികിത്സ തേടി. അഗളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി അഗളി ഗ്രാമപഞ്ചായത്ത് വാര്‍ഡ്  അംഗം മിനി.ജി കുറുപ്പ് ഉദ്ഘാടനം ചെയ്തു.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബിനു അധ്യക്ഷനായ പരിപാടിയില്‍  ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. സന്തോഷ്, കോട്ടത്തറ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രി സൂപ്രണ്ട്  ഡോ. എം.എസ് പത്മനാഭന്‍, അഗളി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.രജിത്ത്, പ്രിവന്റീവ് ഓഫീസര്‍ ക്യഷ്മ ദാസ് പി.കെ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് മുഹമ്മദ് മുസ്തഫ, എ. ഷാജി കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഫൈസല്‍ റഹ്‌മാന്‍, മുഹമ്മദ് റിയാസ്, ഷിനോജ് കെ, എ.കെ രജീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സ്മിത,  സംഗീത, രഞ്ചു, ആതിര, അജിത മോള്‍, അഖില എന്നിവര്‍ പങ്കെടുത്തു.
 
 

date